On counting day, Rahul will have to travel to find Congress instead of Bharat Jodo Yatra; Amit Shah said that the party is going to face a heavy setback in the elections
ദില്ലി: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെണ്ണൽ ദിവസമായ ജൂൺ 4 ന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് അമിത് ഷാ പരിഹസിച്ചു. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാഹുലും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതിരുന്നത് അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താലാണ്. ഇൻഡി സഖ്യത്തിന്റെ രാജകുമാരൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഭാരത് ജോഡോ യാത്രയിലൂടെ ആയിരുന്നു. എന്നാൽ ജൂൺ 4 ന് അത് ‘കോൺഗ്രസ് ഠൂണ്ടോ’ യാത്രയിൽ (കോൺഗ്രസിന്റെ കണ്ടെത്താനുള്ള യാത്ര) അവസാനിക്കുമെന്നും അമിത്ഷാ പറഞ്ഞു.
ബിജെപി ഇത്തവണ ബറേലിയിലെ സിറ്റിംഗ് എംപിയായ സന്തോഷ് ഗംഗ്വാറിനെ മത്സരിപ്പിക്കാത്തതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അദ്ദേഹത്തിന് ഭാവിയിൽ മറ്റൊരു പദവി നൽകുന്നതിനെകുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അതിനാലാണ് ഛത്രപാൽ ഗംഗ്വാറിനെ ലോക്സഭാ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…