'On June 4, lotuses will bloom in the country; Indy coalition will fail'; Brajesh Pathak
ലക്‌നൗ: ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പേൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിൽ ഭേദപ്പെട്ട പോളിംഗാണ് നടന്നതെന്നും ബിജെപി വിജയം ഉറപ്പിച്ചതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയും. രണ്ടാംഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണ് ലഭിച്ചത്. വൻ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമ്പോൾ സമാജ്‌വാദി പാർട്ടി വമ്പൻ പരാജയം ഏറ്റുവാങ്ങും’ എന്ന് ബ്രജേഷ് പഥക് പറഞ്ഞു.
ബിജെപിയെ ഇൻഡി സഖ്യം പരാജയപ്പെടുത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ആരാണ് പരാജയപ്പെടുന്നതെന്ന് വരുന്ന ജൂൺ നാലിന് രാജ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 54.85% പോളിംഗാണ് ഉത്തർപ്രദേശിൽ ഇന്നലെ രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്കായി നടന്ന വോട്ടെടുപ്പിൽ ആകെ പോളിംഗ് 64 ശതമാനം കടന്നിരുന്നു.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…