Thursday, May 9, 2024
spot_img

‘ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയും; ഇൻഡി സഖ്യം പരാജയപ്പെടും’; ബ്രജേഷ് പഥക്

ലക്‌നൗ: ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുമ്പേൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിൽ ഭേദപ്പെട്ട പോളിംഗാണ് നടന്നതെന്നും ബിജെപി വിജയം ഉറപ്പിച്ചതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ജൂൺ നാലിന് രാജ്യത്ത് താമരകൾ വിരിയും. രണ്ടാംഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണ് ലഭിച്ചത്. വൻ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമ്പോൾ സമാജ്‌വാദി പാർട്ടി വമ്പൻ പരാജയം ഏറ്റുവാങ്ങും’ എന്ന് ബ്രജേഷ് പഥക് പറഞ്ഞു.

ബിജെപിയെ ഇൻഡി സഖ്യം പരാജയപ്പെടുത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ആരാണ് പരാജയപ്പെടുന്നതെന്ന് വരുന്ന ജൂൺ നാലിന് രാജ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 54.85% പോളിംഗാണ് ഉത്തർപ്രദേശിൽ ഇന്നലെ രേഖപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്കായി നടന്ന വോട്ടെടുപ്പിൽ ആകെ പോളിംഗ് 64 ശതമാനം കടന്നിരുന്നു.

Related Articles

Latest Articles