ദില്ലി: പ്രതിമാസ മന്‍ കി ബാത്ത് പരിപാടിയില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 13 നാണ് മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്‌റ്റര്‍ മറിയം ത്രേസ്യ അമ്പതു വര്‍ഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്‌ക്കായി ചെയ്‌ത പ്രവൃത്തികള്‍ ലോകത്തിനു മുഴുവന്‍ ഉദാഹരണമാണ്.
സാമൂഹ്യസേവന, വിദ്യാഭ്യാസ മേഖലയോട് അവര്‍ക്ക് വലിയ അടുപ്പമായിരുന്നു. സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും സ്‌ഥാപിച്ച് ജീവിതാവസാനംവരെ ആ ദൗത്യത്തില്‍ മുഴുകി. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസേ്‌റ്റഴ്‌സ് ഓഫ് ദി ഹോളി ഫാമിലി സ്‌ഥാപിച്ചു. അത് ഇന്നും അവരുടെ ജീവിതദര്‍ശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു. മറിയം ത്രേസ്യയ്ക്ക് ഹൃദയപൂര്‍വമായ ആദരമര്‍പ്പിക്കുന്നതോടൊപ്പം ഈ അഭിമാന മുഹൂര്‍ത്തത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച് ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…