Saturday, September 19, 2026

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ദില്ലി: പ്രതിമാസ മന്‍ കി ബാത്ത്‌ പരിപാടിയില്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 13 നാണ് മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്‌റ്റര്‍ മറിയം ത്രേസ്യ അമ്പതു വര്‍ഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട്‌ മനുഷ്യകുലത്തിന്റെ നന്മയ്‌ക്കായി ചെയ്‌ത പ്രവൃത്തികള്‍ ലോകത്തിനു മുഴുവന്‍ ഉദാഹരണമാണ്‌.

സാമൂഹ്യസേവന, വിദ്യാഭ്യാസ മേഖലയോട്‌ അവര്‍ക്ക്‌ വലിയ അടുപ്പമായിരുന്നു. സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും സ്‌ഥാപിച്ച്‌ ജീവിതാവസാനംവരെ ആ ദൗത്യത്തില്‍ മുഴുകി. കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദി സിസേ്‌റ്റഴ്‌സ്‌ ഓഫ്‌ ദി ഹോളി ഫാമിലി സ്‌ഥാപിച്ചു. അത്‌ ഇന്നും അവരുടെ ജീവിതദര്‍ശനവും ദൗത്യവും മുന്നോട്ടുകൊണ്ടുപോകുന്നു. മറിയം ത്രേസ്യയ്ക്ക് ഹൃദയപൂര്‍വമായ ആദരമര്‍പ്പിക്കുന്നതോടൊപ്പം ഈ അഭിമാന മുഹൂര്‍ത്തത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച്‌ ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles