Kerala

അടിച്ചു മോനേ….; ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 25 കോടി ഈ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 25 കോടി TJ 750605 നമ്പറിന് ലഭിച്ചു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്.

ഈവര്‍ഷത്തെ ഒന്നാംസമ്മാനം 25 കോടി രൂപയാണ് . ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.
രണ്ടാംസമ്മാനം അഞ്ചുകോടി രൂപയാണ്. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്കും. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

ഇന്നലെ വൈകുന്നേരം വരെ വിറ്റത് 66.5 ലക്ഷം ടിക്കറ്റുകളാണ്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.

500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ തുടക്കത്തില്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ബമ്പര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ടിക്കറ്റു വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റുപോകുകയും ചെയ്തു .

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ ഇങ്ങനെ

ഒന്നാം സമ്മാനം (Rs.25 Crore)

TJ 750605

സമാശ്വാസ സമ്മാനം (Rs.5 Lakh)

TA 750605 TB 750605 TC 750605 TD 750605 TE 750605 TG 750605 TH 750605 TK 750605 TL 750605

രണ്ടാം സമ്മാനം (Rs.5 Crore)

TG 270912

മൂന്നാം സമ്മാനം (Rs.1 Crore)

TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868

നാലാം സമ്മാനം (Rs.1 Lakh)

അഞ്ചാം സമ്മാനം (5,000/-)

ആറാം സമ്മാനം (3,000/-)

ഏഴാം സമ്മാനം (2,000/-)

എട്ടാം സമ്മാനം (1,000/-)

admin

Recent Posts

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആരതി ഉഴിഞ്ഞ് വരവേറ്റ് കുടുംബം

കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ…

7 mins ago

കുവൈറ്റ് അപകടത്തിന് ഉത്തരവാദിയായ കമ്പനിക്ക് മലയാള സിനിമാ, മാദ്ധ്യമ മേഖലകളിൽ വൻ സ്വാധീനം; തിരുവല്ല സ്വദേശിയായ കെ ജി ഏബ്രഹാമിന്റെ എൻ ബി ടി സി യെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ പൂഴ്ത്തിവെക്കുന്ന വിവരങ്ങളിതാ !

തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം…

8 mins ago

വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ പാടില്ല !നിയമലംഘനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.…

13 mins ago

സിനിമാ മാദ്ധ്യമ പ്രമുഖന്മാർക്ക് കമ്പനിയുമായുള്ള ബന്ധം ചർച്ചയാകുന്നു I KUWAIT COMPANY

കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ കമ്പനിയുടെ പേര് മാദ്ധ്യമങ്ങൾ മുക്കിയതെന്തിന് ? വിശദ വിവരങ്ങളിതാ I NBTC

18 mins ago

കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ് ! 5 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ അഞ്ച് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വ്യാജ ചെക്ക് ഉപയോഗിച്ച്…

20 mins ago

പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് കോടതി ! പ്രാർത്ഥനയോടെ കാത്തിരുന്ന വിശ്വാസികൾക്ക് ആശ്വാസം ! SABARIMALA

10 നും 50 നും ഇടയിലുള്ള യുവതികൾക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം നിലനിൽക്കും I SABARIMALA ISSUE

33 mins ago