Kerala

വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ പാടില്ല !നിയമലംഘനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം.കാറിൽ നീന്തൽക്കുളമുണ്ടാക്കിയ യൂട്യൂബ് വ്‌ളോഗർ സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.

വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികൾ സർക്കാർ വിശദീകരിക്കുമ്പോഴാണ് ഹൈക്കോടതി മറ്റു നിർദേശങ്ങൾ കൂടി മുന്നോട്ടുവെച്ചത്.
നിയമലംഘനം നടത്തുന്ന വ്‌ളോഗർമാരുടെ കാര്യത്തിൽ ശക്തമായ നടപടി വേണമെന്ന് പറഞ്ഞ ഹൈക്കോടതി, വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് നിർദേശിച്ചു. റിക്കവറി വാനുകളും ക്രെയിനുകളും വരെ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്.

ഇക്കാര്യത്തിൽ കോളജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായി സർക്കാർ കോടതിയെ അറിയിച്ചു.ബസുകളുടെ അടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക്, ലൈറ്റ് എന്നിവ പ്രവർത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സജീവ ഇടപെടൽ ഉണ്ടാവണമെന്നും കോടതി നിർദേശിച്ചു.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

2 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

2 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

4 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

8 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

13 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

14 hours ago