തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ സമൂഹം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പങ്കെടുക്കും. നാളെ തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടി നടക്കുക.
രാവിലെ 10 മണിക്ക് ദീപം തെളിയിച്ച് പരിപാടികൾ ആരംഭിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആളുകളെ ചടങ്ങിൽ ആദരിക്കും തുടർന്ന് ഓണക്കോടി വിതരണവും ഓണസദ്യയും നടക്കും.
മുമ്പ് കൊച്ചിയിലും തൃശൂരിലും വെച്ച് നടന്ന പരിപാടിയിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. എന്നും കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിൻ്റെ ദുഃഖത്തിലും ദുരിതത്തിലും അവരെ ചേർത്തു നിർത്തുന്ന സുരേഷ് ഗോപി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇതിൽ പത്തുപേരുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ട്രാൻസ്ജെൻഡർ സമൂഹത്തിനായി ഭാരതത്തിൽ ഒരു വ്യക്തി ചെയ്യുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമാണിതെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തംകുമാർ പറഞ്ഞു. വിശദവിവരങ്ങൾക്കായി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…