General

ഓണക്കിറ്റ്; ജില്ലാതല വിതരണോദ്ഘാടനം ഇന്ന്, കിറ്റ് തയ്യാറായത് 126 പാക്കിംഗ് കേന്ദ്രങ്ങളിലായി, വിതരണം നാളെ മുതൽ

തൃശ്ശൂർ: ഓണക്കിറ്റ് ജില്ലാതല വിതരണോദ്ഘാടനം മേയർ എം കെ വർഗീസ് ഇന്ന് നിർവഹിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4.30 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവ്വഹിക്കും. ഇതിനോട് അനുബന്ധിച്ചാണ് ജില്ലാതല ഓണക്കിറ്റ് വിതരണവും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും.

ജില്ലയിലാകെ 8,90,000 റേഷൻ കാർഡ് ഉപഭോക്താക്കളാണുള്ളത്. 126 പാക്കിംഗ് കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കൽ അതിവേഗം പുരോഗമിക്കുകയാണ്.

ആഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകാർക്കും 29, 30, 31 തീയതികളിൽ എൻ.പി.എസ് (നീല) കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം.

തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയർ, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞൾപ്പൊടി, തേയില, ശർക്കരവരട്ടി /ചിപ്സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുൾപ്പെട്ട സാധനങ്ങൾ.

റേഷൻകാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടകളിൽ നിന്ന് കിറ്റുകൾ വാങ്ങേണ്ടതാണെന്നും ഓണശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു. ഓണക്കിറ്റിലുൾപ്പെട്ട വെളിച്ചെണ്ണ പായ്ക്കറ്റ് പലവ്യഞ്ജന കിറ്റിനുപുറമേ പ്രത്യേകം നൽകുന്നതാണ്.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago