One country one election, women's bill, single civil code, world Ramayana festival...!BJP releases manifesto
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂർണ്ണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മൂന്ന് കോടി സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയിൽ പറയുന്നു. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ഗ്ലോബൽ മാനുഫാക്ചറിങ് ഹബ് ആയി രാജ്യത്തെ മാറ്റും. യുവാക്കൾ, ദരിദ്രർ, കർഷകർ, സ്ത്രീകൾ എന്നിവരെ ശക്തരാക്കാൻ ഉള്ള പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു.
ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോദ്ധ്യയിൽ കൂടുതൽ വികസനം ഉറപ്പാക്കും. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ കോറിഡോർ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും. സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരും. കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും. 70 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ഉണ്ട്.
വൈദ്യുതി ബിൽ പൂജ്യമാക്കാൻ ശ്രമിക്കും. വൈദ്യുതിയിലൂടെ വരുമാനം ഉറപ്പാക്കാൻ ശ്രമിക്കും. മുദ്ര യോജന ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കും. പ്രധാന മന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി നിർമ്മിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും. 70 ന് മുകളിൽ ഉള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കും. തുടങ്ങിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാൻ യുസിസി അനിവാര്യമാണെന്നും ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നു. 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…