India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വനിതാ ബിൽ, ഏക സിവിൽ കോഡ്, ലോകമാകെ രാമായണ ഉത്സവം…! ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂർണ്ണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മൂന്ന് കോടി സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയിൽ പറയുന്നു. കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ഗ്ലോബൽ മാനുഫാക്ചറിങ് ഹബ് ആയി രാജ്യത്തെ മാറ്റും. യുവാക്കൾ, ദരിദ്രർ, കർഷകർ, സ്ത്രീകൾ എന്നിവരെ ശക്തരാക്കാൻ ഉള്ള പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു.

ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോദ്ധ്യയിൽ കൂടുതൽ വികസനം ഉറപ്പാക്കും. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ കോറിഡോർ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും. സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരും. കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും. 70 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ഉണ്ട്.

വൈദ്യുതി ബിൽ പൂജ്യമാക്കാൻ ശ്രമിക്കും. വൈദ്യുതിയിലൂടെ വരുമാനം ഉറപ്പാക്കാൻ ശ്രമിക്കും. മുദ്ര യോജന ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കും. പ്രധാന മന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി നിർമ്മിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും. 70 ന് മുകളിൽ ഉള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കും. തുടങ്ങിവയാണ് മറ്റ് വാ​ഗ്ദാനങ്ങൾ.

ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാൻ യുസിസി അനിവാര്യമാണെന്നും ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നു. 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.

anaswara baburaj

Recent Posts

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

21 mins ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

42 mins ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

46 mins ago

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

1 hour ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

1 hour ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

2 hours ago