ദില്ലി : രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന പദ്ധതി നാളെ തുടക്കമാകും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിക്കാണ് തുടക്കമിടുന്നത്. റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഇത്.
നാളെ മുതല്‍ പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാവുക. കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി നടപ്പിലാകുന്നുണ്ട്. ഇതുപ്രകാരം ജനുവരി 1 മുതല്‍ മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം.
സംസ്ഥാനം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്.
2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…