Saturday, November 14, 2026

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് നാളെ തുടക്കമാകും

ദില്ലി : രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന പദ്ധതി നാളെ തുടക്കമാകും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിക്കാണ് തുടക്കമിടുന്നത്. റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വഴി രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഇത്.

നാളെ മുതല്‍ പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാവുക. കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി നടപ്പിലാകുന്നുണ്ട്. ഇതുപ്രകാരം ജനുവരി 1 മുതല്‍ മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം.

സംസ്ഥാനം കൂടാതെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും. ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.

Related Articles

Latest Articles