one year of maradu flat demolition
കേരള ജനത ശ്വാസമടക്കി കണ്ണിമചിമ്മാതെ കണ്ട മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വർഷം തികയുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. അതേസമയം ഒരു വർഷത്തിനിപ്പുറം പൊളിഞ്ഞുവീണ ഫ്ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവർ. വധ ശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയ്ക്ക് ആരാച്ചാർ മുഖം മൂടി അണിയിച്ച് നിർത്തിയതുപോലെ ആയിരുന്നു അന്ന് ഫ്ലാറ്റുകൾ. വെള്ളപുതച്ച് നിന്ന കെട്ടിടത്തിൽ നിന്ന് കണ്ണെടുക്കാതെ കേരളക്കര നിന്ന നിമിഷം ഒരുപക്ഷേ മറക്കാനാകില്ല.
അതേസമയം ആൽഫ സെറിൻ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്ന ദിവ്യയുടെയും, ഹരിയുടെയും കണ്ണുമാത്രം തങ്ങളുടെ കൊച്ചുകൂരയിലായിരുന്നു. കാരണം കടുകുമണിയ്ക്ക് കണക്ക് പിഴച്ചാൽ ജീവിത സബാധ്യം മണ്ണിനടയിലാകും. അന്ന് തകർന്ന ഫ്ലാറ്റുകൾനോക്കി ജനം ആർത്ത് വിളിച്ചപ്പോൾ പോലീസിനെ തട്ടിമാറ്റി വീടിനടുത്തേക്ക് ഓടുകയായിരുന്നു ഹരിയും ദിവ്യയും. ഒരു വർഷത്തിനിപ്പുറം, ഫ്ലാറ്റുകളുടെ സ്ഥാനത്ത് ഏതാനും കോൺക്രീറ്റ് അവശിഷ്ടവും ഒരുപിടി നിയമ പ്രശനങ്ങളുമാണ് അവശേഷിക്കുന്നത്. എന്നാൽ പൊളിച്ച് നീക്കിയ ഫ്ലാറ്റുകളുടെ ഭൂമി ആർക്കെന്നതായിരുന്നു ഒരു ചോദ്യം. ഭൂമിയുടെ വിലയടക്കം നൽകിയാണ് നിർമ്മാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയതെന്നതിനാൽ ഉടമസ്ഥർ തങ്ങൾ തന്നെയെന്ന് ഫ്ലാറ്റുടമകൾ വ്യക്തമാക്കുന്നുണ്ട്.
ഇനി സുപ്രീം കോടതിയിലെ കേസുകൾ ആവസാനിക്കുന്നതോടെ ഇതേ സ്ഥലത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള ഒരുക്കവും വീട് നഷ്ടമായവർ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നൽകാനുമായി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇതുവരെ നൽകിയത് 62, കോടി 25 ലക്ഷം രൂപ. കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ആ പണം ഈടാക്കാണമെന്നായിരുന്നു ഉത്തരവ്. 110 കോടിരൂപ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ആകെ കിട്ടിയത് 4 കോടി 90 ലക്ഷം രൂപയാണ്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…