കൊച്ചി: ഓൺലൈൻ വായ്പകൾ വാങ്ങുന്ന യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായി കൊച്ചിയിൽ നിന്ന് പരാതി.
കൊച്ചി സ്വദേശിയുടെ ആധാർ കാർഡടക്കമാണ് പോൺ വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. ഓൺലൈൻ വായ്പകൾക്കായി നൽകിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ ഇതുവരെ 500 ലധികം പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ സൈബർ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെയും സൈബർ വിഭാഗത്തിനായിട്ടില്ല. പരാതികൾ എഫ് ഐ ആറിൽ ഒതുങ്ങി.
അതേസമയം തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യക്കാരെന്നാണ് പരാതിക്കാരോട് സൈബർ വിഭാഗം സ്ഥിരം നൽകുന്ന മറുപടി. ആർ ബി ഐയുടെ ചട്ടങ്ങൾ അനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് സൈബർ വിഭാഗത്തിന്റെ നിഗമനം. എന്നാൽ സൈറ്റുകളുടെ ഉറവിടം കണ്ടെത്താനോ ഇതുനുപിന്നിൽ ആരാണെന്ന് കണ്ടെത്താനോ സൈബർ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കേരളത്തിൽ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വലിയ ഒരു മാർക്കറ്റിലേക്ക് എത്തുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. 5000 രൂപ കൊടുക്കുമ്പോൾ ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ ലാഭം ഉണ്ടാക്കാൻ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നുണ്ട്.
മാത്രമല്ല ലോൺ ആവശ്യപ്പെടുന്ന ആപ്പുകളിലേക്ക് കടക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് പോൺ സൈറ്റുകളിലേക്കും മറ്റ് ഡിജിറ്റൽ മാർക്കറ്റുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഈ സൈറ്റുകളുടെയൊക്കെ ഉടമസ്ഥത ആരാണെന്നതിലേക്ക് ചെന്നെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൂടാതെ പല തരത്തിലുള്ള പരിമിതികളും ഈ കാര്യത്തിൽ സൈബർ സെൽ നേരിടുന്നുണ്ട്.
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…