India

50 സീറ്റിൽ ഹിന്ദു വിദ്യാർത്ഥികൾക്ക് നൽകിയത് 8 സീറ്റ് മാത്രം ! വൈഷ്ണോദേവി മെഡിക്കൽ കോളേജിൽ മുസ്‌ലിം വിദ്യാർത്ഥികൾക്ക് വൻതോതിൽ പ്രവേശനം; അനീതി അവസാനിപ്പിക്കണമെന്ന് ബിജെപി

ജമ്മു കശ്മീർ : ഭക്തരുടെ പണം ഉപയോഗിച്ച് നിർമ്മിച്ച മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ ഭൂരിഭാഗം സീറ്റുകളിലും മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതിനെതിരെ ജമ്മു കശ്മീരിൽ ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്ത്. 50 എംബിബിഎസ് സീറ്റുകളിൽ 42 എണ്ണവും മുസ്‌ലിം വിദ്യാർത്ഥികൾക്ക് ലഭിച്ചതിൽ ജനങ്ങൾക്കുള്ള പ്രതിഷേധം ലെഫ്റ്റനൻ്റ് ഗവർണറെ അറിയിച്ചതായി ബിജെപി വ്യക്തമാക്കി.പ്രവേശന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർട്ടി ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.

മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ് സ്ഥാപിക്കുകയും ഹിന്ദുക്കളുടെ സംഭാവനകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കോളേജിൽ ഹിന്ദു വിദ്യാർത്ഥികൾക്കായി സീറ്റുകൾ നീക്കിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മയുടെ വാക്കുകൾ:
“ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം കോളേജിൽ പ്രവേശനം ലഭിക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് അംഗീകരിക്കാനാവില്ല. മാതാ വൈഷ്ണോദേവിയിൽ വിശ്വാസമുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകാവൂ. ജനങ്ങളുടെ വികാരവും പ്രതിഷേധവും ലെഫ്റ്റനൻ്റ് ഗവർണറെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്.”-പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ പറഞ്ഞു

ഈ വർഷം ആരംഭിച്ച കോളേജിലെ 50 സീറ്റുകളിൽ 85% സീറ്റുകൾ ഡൊമിസൈൽ വിദ്യാർത്ഥികൾക്കായി (പ്രാദേശിക വിദ്യാർത്ഥികൾ) സംവരണം ചെയ്തിട്ടുണ്ട്. 50 സീറ്റുകളിൽ 42 എണ്ണത്തിലും മുസ്‌ലിം വിദ്യാർത്ഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ജമ്മുവിൽ നിന്നുള്ള എട്ട് ഹിന്ദു വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയതെന്ന് അധികൃതർ അറിയിച്ചു.

പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാണെന്നും, മതവിവേചനം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമർ അബ്ദുള്ള വാദിച്ചിരുന്നു. എന്നാൽ, തങ്ങളുടെ പ്രതിഷേധം ഈ ന്യായീകരണങ്ങൾ തള്ളിക്കളയുന്നതായി ബിജെപി അറിയിച്ചു. പ്രവേശനം മതത്തിൻ്റെ പേരിൽ പരിമിതപ്പെടുത്തുന്നില്ലെന്ന് നിയമത്തിൽ എഴുതിയിട്ടുണ്ടോ എന്ന ഉമർ അബ്ദുള്ളയുടെ ചോദ്യം, ഭക്തരുടെ വികാരങ്ങളെ മാനിക്കാത്തതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

3 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

3 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

5 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

6 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

7 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

7 hours ago