Kerala

കേരളം പോളിംഗ് ബൂത്തിൽ എത്താൻ ഇനി 9 നാൾ കൂടി മാത്രം!പ്രചാരണരംഗത്ത് കത്തിക്കയറി രാജീവ് ചന്ദ്രശേഖർ; കരുത്ത് പകർന്ന് കുടുംബവും

തിരുവനന്തപുരം : തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബവും. സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് ചോദിക്കലും കുടുംബ സംഗമങ്ങളുമായി കഴിഞ്ഞ ഒരാഴ്ച്ചയോളമായി രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യ അഞ്ജുവും മകൻ വേദും മണ്ഡലത്തിലുണ്ട്.

വിവിധ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഭവന സന്ദർശനങ്ങളും കൂട്ടായ്മകളും ആദ്യത്തെ അനുഭവമാണെന്ന് അഞ്ജു ചന്ദ്രശേഖർ പറഞ്ഞു.

”തിരുവനന്തപുരത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. .ഒരു കാലത്ത് മലയാളികൾ പഠനം കഴിഞ്ഞ് തൊഴിൽ തേടി വിദേശത്ത് പോയിരുന്നുവെങ്കിൽ ഇന്ന് പഠനത്തിന് പോലും കേരളീയർ അന്യനാടുകളെ ആശ്രയിക്കുന്നു. കൊലപാതകങ്ങളടക്കം കോളേജുകളിൽ നടക്കുന്ന അക്രമങ്ങൾ സ്വൈരജീവിതമാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും സ്വസ്ഥത കെടുത്തുന്നുവെന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്”, -അഞ്ജു ചന്ദ്രശേഖർ പറഞ്ഞു.

മകൻ വേദിനൊപ്പമാണ് അഞ്ജു ചന്ദ്രശേഖർ പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചരണത്തിനിറങ്ങുന്നത്. ബംഗളുരുവിൽ ഫിൻ ടെക് മേഖലയിൽ ഉദ്യോഗസ്ഥനാണ് വേദ്. അഭിഭാഷകയായ മകൾ ദേവികക്ക് പ്രചാരണത്തിനെത്താൻ കഴിയാത്തതിലെ വിഷമവും കുടുംബാംഗങ്ങൾക്കുണ്ട്.

നേമം മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണം. ഒപ്പം സാഹിത്യ, സാംസ്കാരിക മേഖലകളിലുള്ളവരുമായും ഇരുവരും ആശയ വിനിമയം നടത്തി. വരും നാളുകളിലും പാർട്ടി പ്രവർത്തകർക്കൊപ്പം പ്രചാരണ രംഗത്ത് സജീവമാകാനാണ് ഇരുവരുടേയും തീരുമാനം.

anaswara baburaj

Recent Posts

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

34 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

41 mins ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

54 mins ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

58 mins ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

2 hours ago