തിരുവനന്തപുരം: കുളത്തൂർ ഗവൺമെന്‍റ് സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വിജിലൻസിന് പരാതി നൽകി.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്. 1200 സ്ക്വയർ ഫീറ്റിൽ ഓപ്പൺ ഓഡിറ്റോറിയവും രണ്ട് ഗ്രീൻ റൂമുകളും ശുചിമുറികളുമടക്കമുള്ള കെട്ടിടത്തിനാണ് 35 ലക്ഷം കാണിച്ചിരിക്കുന്നത്. ഓപ്പൺ സ്റ്റേജിന് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും നിലത്ത് സിമന്‍റഉം ആണ് ഇട്ടിരിക്കുന്നത്.
ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോൾ ഓഡിറ്റോറിയം നിർമാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് കാണിച്ച് കോൺഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. പിന്നാലെയാണ് വിജിലൻസിൽ ബിജെപിയുടെ പരാതി.
. അതേസമയം പത്ത് നിലക്കുള്ള ബേസ്മെന്‍റ് ഇട്ടതിനാലാണ് ഇത്രയും തുകയായതതെന്നാണ് നിർമാണ ചുമതലയുണ്ടായിരുന്ന കരാറുകാരൻ പറയുന്നത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…