Sunday, May 5, 2024
spot_img

ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ചെലവ് 35 ലക്ഷം? കടകംപള്ളി നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വിജിലൻസിന് മുന്നിൽ

തിരുവനന്തപുരം: കുളത്തൂർ ഗവൺമെന്‍റ് സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വിജിലൻസിന് പരാതി നൽകി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയമാണ് വിവാദത്തിലായത്. 1200 സ്ക്വയർ ഫീറ്റിൽ ഓപ്പൺ ഓഡിറ്റോറിയവും രണ്ട് ഗ്രീൻ റൂമുകളും ശുചിമുറികളുമടക്കമുള്ള കെട്ടിടത്തിനാണ് 35 ലക്ഷം കാണിച്ചിരിക്കുന്നത്. ഓപ്പൺ സ്റ്റേജിന് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയും നിലത്ത് സിമന്‍റഉം ആണ് ഇട്ടിരിക്കുന്നത്.

ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോൾ ഓഡിറ്റോറിയം നിർമാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് കാണിച്ച് കോൺഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു. പിന്നാലെയാണ് വിജിലൻസിൽ ബിജെപിയുടെ പരാതി.
. അതേസമയം പത്ത് നിലക്കുള്ള ബേസ്മെന്‍റ് ഇട്ടതിനാലാണ് ഇത്രയും തുകയായതതെന്നാണ് നിർമാണ ചുമതലയുണ്ടായിരുന്ന കരാറുകാരൻ പറയുന്നത്.

Related Articles

Latest Articles