ദുബായ്: ദുബായ് എക്‌സ്‌പോ 2020 പവലിയനുകളുടെ പ്രവർത്തന സമയം രാത്രി 11 മണി വരെ ദീർഘിപ്പിച്ചു. ഇന്നു മുതൽ ഒരു മണിക്കൂർ കൂടുതൽ എക്‌സ്‌പോയിൽ ചെലവഴിക്കാനുള്ള അവസരമാണ് ആളുകൾക്ക് ലഭിക്കുക. എക്‌സ്‌പോ 2020 അവസാനിക്കാൻ 30 ദിവസം ശേഷിക്കെയാണ് ഈ പുതിയ തീരുമാനം.
അതേസമയം കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദർശനങ്ങളിൽ 128 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സന്ദർശനങ്ങളിൽ 19 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച എക്‌സ്‌പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നിരുന്നു.
എന്നാൽ എക്‌സ്‌പോ ആരംഭിച്ചശേഷം ആദ്യമായാണ് പ്രതിവാര സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്. കൂടാതെ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…