'Operation Ajay'; India's sixth flight carrying Indian nationals to Israel has also taken off
ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുമായി ഭാരതത്തിന്റെ ആറാമത്തെ വിമാനവും പുറപ്പെട്ടു. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ഉൾപ്പെടെ 143 പേരാണ് ‘ഓപ്പറേഷൻ അജയ്’ന്റെ ഭാഗമായുള്ള വിമാനത്തിൽ ഞായറാഴ്ച ഉച്ചയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
ഒക്ടോബർ 7-ന് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി കേന്ദ്രസർക്കാർ ഓപ്പറേഷൻ അജയ് ആംഭിച്ചത്. ഒക്ടോബർ 12-ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായുള്ള ആറാമത്തെ വിമാനമാണ് ഇന്ന് പുറപ്പെട്ടത്.
ഇതുവരെ, ടെൽ അവീവിൽ നിന്നുള്ള അഞ്ച് ചാർട്ടേഡ് വിമാനങ്ങളിലായി കുട്ടികളടക്കം 1,200 ഓളം യാത്രക്കാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 4,400 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ പറയുന്ന കണക്കനുസരിച്ച് കുറഞ്ഞത് 1,400 ഇസ്രായേലികളും വിദേശ പൗരന്മാരും ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…