ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള 27 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്
പൊടിക്കാറ്റിനെ തുടര്‍ന്ന് ദില്ലിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് ദില്ലിയില്‍ അനുഭവപ്പെട്ടത്. എന്നാല്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. അര മണിക്കൂര്‍ കൊണ്ട് അന്തരീക്ഷ താപനിലയില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞു. ദില്ലി മെട്രോ നിര്‍ത്തിവയ്ക്കുകയും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ദില്ലിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.
മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. സമീപത്തുള്ള മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗുജറാത്ത് തീരത്തേക്ക് എത്തുന്ന വായു ചുഴലിക്കാറ്റിന്റെ സാമീപ്യവും അന്തരീക്ഷ താപനില കുറയുന്നതിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദില്ലി അടക്കം ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കാറ്റും ചെറിയ മഴയുമുണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…