കൊല്ലം: ജില്ലയിൽ കഞ്ചാവ് വേട്ട. ഓപ്പറേഷൻ ഗ്രീൻസ് എന്ന പേരിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ രണ്ട് കേസുകളിലായി ഏഴു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് സ്‌കൂട്ടറുകളും പിടികൂടി. കൊല്ലം കരിക്കോട് – കുറ്റിച്ചിറയിൽ രണ്ടര കിലോ കഞ്ചാവുമായി സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിച്ച ഷിബു എന്നയാളെയും കൊല്ലം ബൈപ്പാസ് – കുരീപ്പുഴയിൽ നാലര കിലോഗ്രാം കഞ്ചാവ് സ്‌കൂട്ടറിൽ കടത്തിക്കൊണ്ടു വന്ന കൊല്ലം തൃക്കടവൂർ സ്വദേശി അനിൽകുമാർ എന്നയാളെയുമാണ് എക്‌സൈസ് സ്‌ക്വാഡ് പിടികൂടിയത്.
ഷിബു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വേനൽക്കാലം ആയതിനാൽ അതിർത്തി ഗ്രാമങ്ങൾ വഴി കഞ്ചാവ് വ്യാപകമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്താനുള്ള സാധ്യത മുന്നിൽക്കണ്ട് എക്‌സൈസ് വകുപ്പ് ജില്ലയിലാകമാനം ഓപ്പറേഷൻ ഗ്രീൻസ് എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതികളെ കണ്ടെത്തിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…