ദില്ലി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. സുഡാനില്‍ നിന്നും ഇന്ത്യാക്കാരുടെ രണ്ടു സംഘം കൂടി സുരക്ഷിതരായി ജിദ്ദയിലെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
പോര്‍ട്ട് സുഡാനില്‍ നിന്നും 135 പേരുടെ സംഘമാണ് വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തിയത്. സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്ന ഒമ്പതാമത്തെ ബാച്ച് ആണിത്.
121 പേരുമായി എട്ടാം ബാച്ചും ജിദ്ദയിലെത്തിയിരുന്നു. സുഡാനിലെ വാഡി സെയ്ഡ്‌നയില്‍ നിന്നാണ് ഇവരെ ജിദ്ദയിലെത്തിച്ചത്. ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ വരവേറ്റു.അതിനിടെ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന നാവികസേനയുടെ മൂന്നാമത്തെ കപ്പലായ ഐഎന്‍എസ് തര്‍കാഷില്‍ 326 പേര്‍ ജിദ്ദയിലേക്ക് തിരിച്ചു. ഇതുവരെ 1839 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…