India

ഓപ്പറേഷൻ നുംഖൂർ ; കള്ളക്കടത്തിലൂടെ രാജ്യത്തെത്തിച്ച വാഹനങ്ങൾ ഇന്ത്യയില്‍ ഒരിടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കസ്റ്റംസ്; നിരത്തിൽ ചീറി പാഞ്ഞത് വ്യാജനമ്പർ പ്ളേറ്റുകൾ ഉപയോഗിച്ച്

കൊച്ചി : ഓപ്പറേഷൻ നുംഖൂറിലൂടെ പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി കസ്റ്റംസ്. രാജ്യത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ ആര്‍ടിഒ ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ഇന്ത്യന്‍ രജിസ്ട്രേഷനെടുത്തെന്നാണ് ഇതുവരെ കരുതിയിരുന്നത്.

എന്നാല്‍, ഇന്ത്യന്‍ രജിസ്ട്രേഷന്‍ പോലുമില്ലാതെ വ്യാജരേഖകള്‍ ഉപയോഗിച്ച് ഭൂട്ടാന്‍ വാഹനങ്ങള്‍ പല കൈമറിഞ്ഞ് പോയിട്ടുണ്ടെന്നാണ് സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിച്ചാല്‍ ഒരുമാസത്തിനു ശേഷം ആ സംസ്ഥാനത്തെ നികുതിയടച്ചിരിക്കണം. ഒരുവര്‍ഷം കഴിഞ്ഞാല്‍ ആ സംസ്ഥാനത്തെ രജിസ്ട്രേഷനും എടുക്കണം. ഇതൊന്നുമില്ലാതെയാണ് വ്യാജന്മാര്‍ നിരത്തുകളിലോടുന്നത്. നിയമവിരുദ്ധമായ ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല.

നിയമപ്രകാരം, ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിയാൽ ഒരു മാസത്തിനകം ആ സംസ്ഥാനത്തെ നികുതി അടയ്ക്കണം. ഒരു വർഷം കഴിഞ്ഞാൽ ആ സംസ്ഥാനത്തെ രജിസ്ട്രേഷനും നിർബന്ധമാണ്. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വ്യാജരേഖ ചമച്ച വാഹനങ്ങൾ സംസ്ഥാനത്ത് ഉൾപ്പെടെ നിരത്തിലോടുന്നത്. നിയമവിരുദ്ധമായ ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുമില്ല.

ഭൂട്ടാൻ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിനായി, കരസേനയുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ ‘9 ഫീൽഡ് ഓർഡനൻസ് ഡിപ്പോ’യാണ് വാഹനം വിറ്റതെന്ന വ്യാജരേഖയും കണ്ടെത്തിയിരുന്നു. കരസേനയെ ആദ്യ ഉടമയായി രേഖകളിൽ കാണിക്കുന്നതിനാൽ പിന്നീട് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാവുകയായിരുന്നു. ഈ വാഹനക്കടത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

2 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

3 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

3 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

3 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

5 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

8 hours ago