കൊച്ചി : ഓപ്പറേഷൻ നുംഖൂറിലൂടെ പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി കസ്റ്റംസ്. രാജ്യത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെ ആര്‍ടിഒ ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ഇന്ത്യന്‍ രജിസ്ട്രേഷനെടുത്തെന്നാണ് ഇതുവരെ കരുതിയിരുന്നത്.
എന്നാല്‍, ഇന്ത്യന്‍ രജിസ്ട്രേഷന്‍ പോലുമില്ലാതെ വ്യാജരേഖകള്‍ ഉപയോഗിച്ച് ഭൂട്ടാന്‍ വാഹനങ്ങള്‍ പല കൈമറിഞ്ഞ് പോയിട്ടുണ്ടെന്നാണ് സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിച്ചാല്‍ ഒരുമാസത്തിനു ശേഷം ആ സംസ്ഥാനത്തെ നികുതിയടച്ചിരിക്കണം. ഒരുവര്‍ഷം കഴിഞ്ഞാല്‍ ആ സംസ്ഥാനത്തെ രജിസ്ട്രേഷനും എടുക്കണം. ഇതൊന്നുമില്ലാതെയാണ് വ്യാജന്മാര്‍ നിരത്തുകളിലോടുന്നത്. നിയമവിരുദ്ധമായ ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല.
നിയമപ്രകാരം, ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിയാൽ ഒരു മാസത്തിനകം ആ സംസ്ഥാനത്തെ നികുതി അടയ്ക്കണം. ഒരു വർഷം കഴിഞ്ഞാൽ ആ സംസ്ഥാനത്തെ രജിസ്ട്രേഷനും നിർബന്ധമാണ്. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വ്യാജരേഖ ചമച്ച വാഹനങ്ങൾ സംസ്ഥാനത്ത് ഉൾപ്പെടെ നിരത്തിലോടുന്നത്. നിയമവിരുദ്ധമായ ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുമില്ല.
ഭൂട്ടാൻ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിനായി, കരസേനയുടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ ‘9 ഫീൽഡ് ഓർഡനൻസ് ഡിപ്പോ’യാണ് വാഹനം വിറ്റതെന്ന വ്യാജരേഖയും കണ്ടെത്തിയിരുന്നു. കരസേനയെ ആദ്യ ഉടമയായി രേഖകളിൽ കാണിക്കുന്നതിനാൽ പിന്നീട് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാവുകയായിരുന്നു. ഈ വാഹനക്കടത്തിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു

