Entertainment

ഓസ്കാറിൽ തിളങ്ങി ഓപണ്‍ഹെയ്മര്‍! മികച്ച ചിത്രം, സംവിധാനം, നടനടക്കം ഏഴ് അവാര്‍ഡുകള്‍ കരസ്ഥമാക്കി!

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധാനം, നടനടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി.

കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്.

anaswara baburaj

Recent Posts

മെഡിക്കൽ സീറ്റിന് കോടികൾ കോഴവാങ്ങി വിദേശത്തേക്ക് കടത്തി; കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ ഡി; സി എസ് ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കം നാല് പ്രതികൾ

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിഎസ്ഐ സഭാ മുൻ മോ‍ഡറേറ്റർ ബിഷപ് ധർമ്മരാജ് രസാലം അടക്കം…

11 mins ago

പൂഞ്ച് ഭീകരാക്രമണം; മൂന്ന് ഭീകരരെയും വധിച്ച് സുരക്ഷാ സേന ! വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ദില്ലി: എന്‍ഐഎ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഭീകരരെ ഒടുവിൽ കശ്മീരില്‍ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍…

24 mins ago

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ്…

1 hour ago

‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്! 18 വർഷം മുൻപ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം

ചെന്നൈ: 18 വർഷം മുൻപ് യഥാർഥ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്നാട്ടിൽ അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ…

1 hour ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കം. പരാതി അന്വേഷിക്കുന്ന…

1 hour ago