തിരുവനന്തപുരം : ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷം.തീപിടിത്തം വീണ്ടും സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ഇന്നലെ ബ്രഹ്മപുരം വിഷയം സംബന്ധിച്ച് കോൺഗ്രസ്സ് നേതാക്കന്മാരും പോലീസും ഏറ്റുമുട്ടിയിരുന്നു.നേതാക്കള്‍ക്കെതിരെ നടത്തിയ കയ്യാങ്കളിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് ഇന്നലെ കയ്യേറ്റം ചെയ്തിരുന്നതായും പരാതി ഉണ്ട്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയെന്ന് യുഡിഎഫ് കൗണ്‍സിലര്‍ ആരോപിച്ചു.
കൊച്ചി മേയറെ തടയാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതോടെ പോലീസ് തടയുകയായിരുന്നു.വിഷയം ഗുരുതരമായിട്ടും സർക്കാരിന്റെ മെല്ലെപോക്ക് നയങ്ങളും സർക്കാർ നടപടി സ്വീകരിക്കാത്തതും വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.ഇന്നലെ പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി വായ മൂടി ഇരിക്കുകയായിരുന്നു.യാതൊരുവിധ പ്രതികരണവും മുഖ്യൻ നൽകിയില്ല.മറ്റ് മന്ത്രിമാരാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
അതേസമയം ബ്രഹ്‌മപുരത്ത് പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും. ഇതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. അതേസമയം അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരണമെന്നാണ് മലിനീകരണ ബോർഡ് നൽകുന്ന മുന്നറിയിപ്പ്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…