തിരുവനന്തപുരം : വയനാടുണ്ടായ ഉരുൾപൊട്ടലിൽ നിന്നും ഇതുവരെയും സംസ്ഥാനം മുക്തരായിട്ടില്ല. നിരവധിപേരാണ് വയനാടിന് സഹായഹസ്തവുമായി ഇപ്പോഴും രംഗത്തെത്തുന്നത്. ഇതിനിടയിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തെ അവഗണിക്കുമ്പോൾ വയനാടിന് കൈത്താങ്ങാകുകയാണ് എൻ ഡി എ സർക്കാരുകൾ. എൻ ഡി എ സർക്കാർ ഭരിക്കുന്ന മദ്ധ്യപ്രദേശ് 20 കോടിയും, ഉത്തർപ്രദേശും, മഹാരാഷ്ട്രയും, ആന്ധ്രയും 10 കോടി വീതവുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടത് പക്ഷവും വലത് പക്ഷം ഒരു രൂപ നൽകിയാൽ പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ എന്നാൽ ഇത് അറിഞ്ഞില്ലെന്ന മട്ടാണ്. കാരണം, ഇത്രയധികം കോടിക്കണക്കിന് രൂപ ഒരു മന്ത്രിയോ എംപിയോ പോലുമില്ലാത്ത വയനാടിന് എൻ ഡി എ സർക്കാർ നൽകിയിട്ടും മാദ്ധ്യമങ്ങൾ വാ മൂടി കെട്ടിയിരിക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നയാ പൈസ കേരളത്തിന് നൽകാതിരിക്കുമ്പോഴാണ് എൻ ഡി എ സർക്കാർ കരങ്ങൾ നീട്ടിയിരിക്കുന്നത്.
പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് വയനാടിന് അനുവദിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക കൈമാറുന്ന കാര്യം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് യോഗിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചത്. കൂടാതെ, യുപിയിലെ ജനങ്ങളും സര്‍ക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവര്‍ണര്‍ക്ക് അയച്ച കത്തിലൂടെ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
അതേസമയം, മദ്ധ്യപ്രദേശ് ഇരുപത് കോടി രൂപയാണ് വയനാടിനായി ധനസഹായം പ്രഖ്യാപിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവാണ് ധനസഹായം പ്രഖ്യാപിച്ചത്. കൂടാതെ കേരളത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വേഗം സാധിക്കട്ടെയെന്നും മോഹന്‍ യാദവ് പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് അനുമതി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രണ്ടാഴ്ച മുൻപേ പ്രഖ്യാപിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രാപ്രദേശ് സർക്കാർ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…