Featured

പ്രതിപക്ഷ നേതാക്കൾ ഗവർണറുടെ പാളയത്തിലേക്ക് , ഇളിഭ്യനായി പിണറായി വിജയൻ |CONGRASS

ഇടതുപക്ഷം കൂട്ടായി ഗവർണറെ വീഴ്ത്താൻ നോക്കുമ്പോഴും ഒരു പടി പിന്നോട്ടില്ലെന്ന് തെളിയിച്ച് മുന്നോട് പോയികൊണ്ടിരിക്കുകയാണ് ഗവർണർ . എന്നാൽ ഓരോ ദിവസം കഴിയും തോറും ഗവർണറെ പിന്താങ്ങി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് , ഇന്നലെ സുധകരൻ ഇന്ന് എംഎം ഹസ്സൻ അങ്ങനെ ഒരുതരായി ഗവർണർക്കു പിന്നിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ് . ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസൻ പറഞ്ഞു. ‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്സിസ്റ്റുകാർ മാത്രമേയുള്ളൂ. ഗവർണർക്ക് ഗവർണറുടെ വിവേചന അധികാരം ഉപയോഗിക്കാം. നമുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. ഗവർണറുടെ അധികാരമാണത്. അത്തരമൊരു നിയമനമായിരുന്നു വൈസ് ചാൻസലറുടെ കാര്യത്തിലും ഗവർണർ നടത്തേണ്ടിയിരുന്നത്’- എം.എം ഹസൻ അഭിപ്രായപ്പെട്ടു. ഗവർണർ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നുവെന്നും സിപിഐഎം മാർക്സിസ്റ്റുകാര മാത്രമേ നോമിനേറ്റ് ചെയ്യുന്നുള്ളൂവെന്നും എം.എം ഹസൻ ആരോപിച്ചു. രണ്ടു പക്ഷവും പിടിക്കാൻ ഇല്ലെന്നും അവസാനം എം എം ഹസൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ 18 പേരാണുള്ളത്. ഇതിൽ ഒൻപത് പേർ ബിജെപി പ്രതിനിധികളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒൻപത് ബിജെപി സെനറ്റ് അംഗങ്ങളെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. ഗവർണർ പിണറായി സർക്കാരിനെതിരെ ഉന്നയിക്കുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലെയും സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് , ഗവർണർ ആണ് ശരിയെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി , അതാണ് നമ്മൾ കഴിഞ്ഞ ദിവസം കോഴിക്കോട് ഗവർണർക്കു പിന്നിൽ നിരന്ന ജനാവലിയിലൂടെ കേരളം കണ്ടത് . ജനങ്ങൾ ഒന്നിച്ച് പിണറായിക്കുനേരെ വിരൽ ചൂണ്ടുന്ന കാലം ഇനി വിദൂരമല്ല . പിണറയി നടത്തുന്ന നവകേരള സദസിനെക്കാൾ വരവേൽപ്പാണ് കഴിഞ്ഞാണ് ദിവസം ഗവർണർ ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ കിട്ടിയത് ഏതൊരു തുടക്കം മാത്രമാണ്

Anandhu Ajitha

Recent Posts

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

57 minutes ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

1 hour ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

1 hour ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

1 hour ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

1 hour ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

12 hours ago