ലോകം ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ജി20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുതല്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന വരെയുള്ള 25 ലോകരാജ്യങ്ങളിലെ ശക്തരായ നേതാക്കളാണ് ഡെൽഹിയിലെത്തിയിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ അപഹസിച്ച പ്രതിപക്ഷനേതാക്കള്‍ക്കുള്ള ശക്തമായ തിരിച്ചടി കൂടിയാണ് ലോകനേതാക്കളുടെ ഈ ഒഴുകിയെത്തല്‍.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഹ്യുമിയോ കിഷിദ, ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ജി20 സമ്മേളനത്തില്‍ സന്നിഹിതരായതിന് പിന്നില്‍ മോദിയുമായുള്ള സൗഹൃദം ഒരു പ്രധാന ഘടകമാണ്. ഒട്ടേറെ പരിപാടികള്‍ റദ്ദാക്കിയാണ് അവര്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിച്ചേർന്നിരിക്കുന്നത്. കൂടാതെ, ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ നിന്നുള്ളവരും മോദിമായുള്ള വ്യക്തിബന്ധത്തിന്റെ പേരില്‍ കൂടിയാണ് ജി20 ഉച്ചകോടിക്ക് എത്തിച്ചേർന്നിരിക്കുന്നത്. അതേസമയം, ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്താ അല്‍ സിസി, ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് , യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ , ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവര്‍ ജി20യില്‍ നിറസാന്നിധ്യങ്ങളാണ്. കൂടാതെ, യുക്രൈയ്ന്‍ പ്രസിഡന്‍റും പങ്കെടുക്കുന്നുവെന്നത് ഈ സമ്മേളനത്തിന് ലോകമാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
അതേസമയം, പ്രധാന ജി20 സമ്മേളനത്തിനിടയില്‍ 15 ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വിശിഷ്ടാതിഥികള്‍ക്കായി അത്താഴവിരുന്ന് നല്‍കും. ആഗോള നേതാക്കൾ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ത്യക്ക് ചരിത്ര നിമിഷമായി മാറുമെന്നത് ഉറപ്പാണ്. കാരണം ഇതാദ്യമായാണ് രാജ്യം ജി20 ഉച്ചക്കോടിയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നതും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. അതേസമയം, ദല്‍ഹിയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനാല്‍ നേതാക്കളുടെ വേദിയിലേക്കും താമസസ്ഥലത്തേക്കുമുള്ള നീക്കങ്ങള്‍ കാലതാമസമില്ലാതെ നിര്‍വ്വഹിക്കാനാവും.
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…