India

ജെഎന്‍യുവില്‍ തീവ്രവാദ വിരുദ്ധ കോഴ്‌സിന് അംഗീകാരം നൽകിയതിനെതിരെ പ്രതിപക്ഷം; എതിര്‍പ്പുമായി കേന്ദ്രമന്ത്രിക്ക് കത്ത് അയച്ച് ബിനോയ് വിശ്വം

ദില്ലി: ജെഎന്‍യുവില്‍ തീവ്രവാദ വിരുദ്ധ കോഴ്‌സിന് അംഗീകാരം നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തീവ്രവാദ വിരുദ്ധ’ കോഴ്‌സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെതിരെയാണ് ബിനോയ് വിശ്വം അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല പ്രത്യേക കോഴ്‌സ് ഉള്‍പ്പെടുത്തുന്നതിനെതിരേ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം
കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചു.

കോഴ്സ് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിനോയ് വിശ്വം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് കത്തയച്ചത്. ‘ജെഎന്‍യു കോഴ്‌സില്‍ തീവ്രവാദ വിരുദ്ധത, സമമല്ലാത്ത സംഘര്‍ഷങ്ങള്‍; പ്രധാന ശക്തികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങള്‍’ എന്ന പേരിലുള്ള കോഴ്‌സ് കൃത്യതയില്ലാത്തും അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം.

അര്‍ദ്ധസത്യങ്ങളും അക്കാദമിക സത്യസന്ധതയില്ലാത്ത വിവരങ്ങളും അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ രാഷ്ട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള വേദിയായി ഉന്നത വിദ്യാഭ്യാസം ഉപയോഗിക്കുന്നു എന്നാണ് കത്തിലെ ആരോപണം. എന്നാല്‍, കോഴ്‌സില്‍ മൗലികവാദ-മതഭീകരതയുടെ ഒരേ ഒരു രൂപം ജിഹാദി ഭീകരതയാണെന്ന് ഉയര്‍ത്തിക്കാട്ടിയതാണ് ബിനോയ് വിശ്വം അടക്കമുള്ള പ്രതിപക്ഷം എതിർക്കാനായി കാരണമായത്.

മാത്രമല്ല, ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയില്‍ ചൈനയേയും സോവിയറ്റ് യൂണിയനേയും പരമാര്‍ശിച്ചതും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എംപി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ‘ആഴത്തിലുള്ള മുന്‍വിധിയും രാഷ്ട്രീയ പ്രേരിതവുമാണ്’ എന്ന് കത്തില്‍ എംപി പറയുന്നുണ്ട്. .നിക്ഷിപ്ത രാഷ്ട്രീയവും സാമുദായിക താല്‍പ്പര്യവും നിറവേറ്റുന്നതിനുള്ള ‘ചരിത്രത്തിന്റെ വക്രീകരണമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു

അതേസമയം ഓഗസ്റ്റ് 17 നണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ‘തീവ്രവാദത്തിനെതിരായ പോരാട്ടം, സമമല്ലാത്ത സംഘര്‍ഷങ്ങള്‍, പ്രധാന ശക്തികള്‍ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങള്‍’ എന്ന പേരില്‍ പുതിയ ഓപ്ഷണല്‍ കോഴ്‌സ് പാസാക്കിയത്. ജെഎന്‍യുവില്‍ ബിടെക് പൂര്‍ത്തിയാക്കിയ ശേഷം ഡ്യുവല്‍ ബിരുദം തിരഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ എംഎസ് പഠിക്കാന്‍ പോകുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ ഓപ്ഷണല്‍ കോഴ്‌സ് പഠിക്കാന്‍ അവസരം നല്‍കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

4 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

5 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

5 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

5 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

5 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

6 hours ago