Kerala

പ്രതിപക്ഷ പ്രതിഷേധം കാണിച്ചില്ല;സഭാ ടിവിക്കെതിരെ നിലപാട് കടുപ്പിച്ച് നേതാക്കൾ, ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവെക്കും

തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ എംഎൽഎമാർ രാജിവെക്കും. നാല് പ്രതിപക്ഷ എംഎൽഎമാരാണ് രാജിവെക്കുന്നത്. ആബിദ് ഹുസൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുക

പ്രതിപക്ഷ നേതാവിന്റെ അടക്കം പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം സഭാ ടിവി കാണിക്കാറില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയ സമരത്തിന്റെ ദൃശ്യങ്ങളും സഭാ ടിവി കാണിച്ചിരുന്നില്ല. ഇതേ തുടർന്ന് പ്രതിപക്ഷ എംഎൽഎമാർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

7 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago