പ്രതീകാത്മക ചിത്രം
കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി. ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അവയവദാനത്തിന് നിർബന്ധിക്കുകയും വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തിരുന്നതായും പരാതിക്കാരി ആരോപിച്ചു.
ബെന്നിയെന്നയാളാണ് അവയവ ദാനത്തിനായി തന്നെ നിർബന്ധിച്ചതെന്നും യുവതിയുടെ ഭർത്താവിന്റെ വൃക്ക ഇത്തരത്തിൽ ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി.
“ഭർത്താവും വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി അവയവദാനത്തിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു. തന്നെ കുടുക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു” – യുവതി പറഞ്ഞു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…