ഇസ്ലാമബാദ്: ഒടുവിൽ നാടകീയ നീക്കങ്ങള്‍ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തേക്ക്. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെയും ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഞായറാഴ്ച പുലർച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. ദേശീയസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഈ അവിശ്വാസ പ്രമേയം പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത് സംഭവിച്ചത്. എന്നാൽ വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കുമ്പോൾ പാകിസ്ഥാൻ പാർലമെന്റിൽ അദ്ദേഹം ഉണ്ടായിരുന്നില്ല.
‘അവസാന പന്തുവരെ കളി തുടരുമെന്നു’ പ്രഖ്യാപിച്ച ഇമ്രാൻ, നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താകുന്നത്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.കൂടാതെ വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രി തന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾവിട്ടുനിന്നു. സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്.
അതേസമയം പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. അസംബ്ലി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. ഇമ്രാന്‍ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്‍റെ അനുയായികള്‍ പ്രതിഷേധിച്ചു.അതിനിടെ അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇമ്രാന്‍ ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കി. വിമാനത്താവളങ്ങളില്‍ അതിജാഗ്രത നിർദ്ദേശിച്ചിരിക്കുകയാണ്.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…