India

എംഎല്‍എമാര്‍ ജീവനോടെ മുംബൈയില്‍ എത്തില്ലെന്ന ഭീഷണി! പ്രകോപിതരായ ഷിന്‍ഡെ അനുകൂലികൾ സജ്ഞയ് റാവത്തിന്റെ കോലം കത്തിച്ചു, താനെയിൽ ഷിന്‍ഡെയെ അനുകൂലിച്ച്‌ വൻ ക്യാമ്പെയിൻ

മുംബൈ: താനയിൽ എം.പി സജ്ഞയ് റാവത്തിന്റെ കോലംകത്തിച്ച്‌ ശിവസേനാ പ്രവര്‍ത്തകര്‍. തീന്‍ ഹാത്ത് നാകയിലാണ് പ്രവര്‍ത്തകര്‍ ഉദ്ധവ് പക്ഷത്തിലെ കരുത്തനായ റാവത്തിന്റെ കോലം കത്തിച്ചത്. കഴിഞ്ഞ ദിവസം ശിവസേനയുടെ ചന്ദന്‍വാഡിയിലെ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഉദ്ധവ് താക്കറെയുടെ ഫ്ളക്സിൽ കരിയോയില്‍ ഒഴിച്ചത്.

റാവത്തിന്റെ ഗുവാഹത്തിയില്‍ നിന്നും എംഎല്‍എമാര്‍ ജീവനോടെ മുംബൈയില്‍ എത്തില്ലായെന്ന പ്രസ്താവനയാണ് ഷിന്‍ഡെ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഷിന്‍ഡെയുടെ മകനും കല്ല്യാണില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ ശ്രീകാന്തിന്റെ കാറിന് നേരെ കഴിഞ്ഞ ദിവസം ഉദ്ധവ് അനുകൂലികള്‍ അക്രമം നടത്തിയിരുന്നു.

.അതേ സമയം, വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ചർച്ചയെന്ന് എംഎൻഎസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

രാജ് താക്കറെയുമായി രണ്ടു തവണ ഷിൻഡെ ഫോണിൽ സംസാരിച്ചതായാണ് വിവരം. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ അദ്ദേഹം രാജ് താക്കറെയെ ബോധ്യപ്പെടുത്തി. ശിവസേനയും ഷിൻഡെയുമായുളള തർക്കം തുടരുന്നതിനിടെ രാജ് താക്കറെയുമായുളള ചർച്ചകൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്‌ട്ര നവനിർമാൺ സേനയ്‌ക്ക് ഒരംഗമേ നിയമസഭയിൽ ഉളളൂ. എന്നാൽ ഉദ്ധവുമായി കലഹിച്ച ഏക്‌നാഥ് ഷിൻഡെയും രാജ് താക്കറെയുമായുളള സൗഹൃദം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ സമീപകാലത്ത് മാറ്റങ്ങൾക്ക് വഴിവെക്കുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2006 ലാണ് രാജ് താക്കറെ ശിവസേനയിൽ നിന്ന് മാറി സ്വന്തം പാർട്ടി രൂപീകരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രാജ് താക്കറെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളും ഷിൻഡെ അന്വേഷിച്ചതായി എംഎൻഎസ് വൃത്തങ്ങൾ പറഞ്ഞു.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

8 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

9 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

9 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

12 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

13 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

13 hours ago