ലണ്ടന്‍: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് വിതരണത്തിനു തയ്യാറായി. വാക്‌സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. വാക്‌സിന്റെ ആദ്യ ബാച്ച് തയാറാണെന്നും നവംബര്‍ ആദ്യവാരത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ലണ്ടനിലെ പ്രമുഖ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നുമാണ് വിവരം.
കോവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്‍പദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാക്‌സിനാണ് ഓക്‌സ്ഫഡ് വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മരുന്നു കമ്പനിയായ ആസ്ട്രസെനകയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.
വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് ബ്രിട്ടനിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും. ഇന്ത്യയില്‍ ഓഗസ്റ്റിലാകും പരീക്ഷണം ആരംഭിക്കുക. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂറ്റുമായി സഹകരിച്ചാണ് ആസ്ട്രസെനക വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…