Kerala

വിശ്വാസികളെ ചോദ്യം ചെയ്ത് വീണ്ടും സി പി എം ; ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം,പ്രതിഷേധം ശക്തം

കണ്ണൂർ :വീണ്ടും വിശ്വാസികളെ ചോദ്യം ചെയ്ത് സി പി എം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം.കതിരൂർ കൂർമ്പക്കാവിലെ ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി ഘോഷയാത്രക്കിടെയാണ് കലശം വരവ് നടന്നത്.ഈ കലശം വരവിലാണ് പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. നേരത്തെ വ്യക്തി ആരാധന വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധി നേരിട്ട വ്യക്തിയാണ് പി ജയരാജൻ. അതിന് പിന്നാലെ താക്കീതും മറ്റു നടപടികളുമൊക്കെ ഉണ്ടാവുകയും ചെയ്തതാണ്.ഇതിന് പിന്നാലെയാണ് നിലവിലെ വിവാദം.ഇത് വീണ്ടും വിശ്വാസികളുടെ ആരാധനയെയും അവരുടെ വിശ്വാസത്തെയും തകർക്കുന്ന രീതിയാണ്.തുടർച്ചയായി ഹൈന്ദവ വിശ്വാസങ്ങൾക്ക് പോറലേൽക്കുന്ന വിധത്തിൽ നിരവധി കൊള്ളരുതായ്മകളാണ് സി പി എം ചെയ്ത് വരുന്നത്.

അതേസമയം എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ സഖാക്കൾ ഓണാട്ടുകരയിലെ ജീവത എഴുന്നള്ളത്തിനെ അപമാനിച്ചുവെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്.ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്തും മധ്യതിരുവിതാകൂറിലും ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് ദേശ പരദേവത തട്ടകത്തുള്ള ഭവനങ്ങളിൽ ആഘോഷപൂർവ്വം എത്തുന്ന ദേവ വാഹനമാണ് ജീവത. ഈ എഴുന്നള്ളത്തിനെയാണ് സഖാക്കൾ അപമാനിച്ചത്. ജനകീയ പ്രതിരോധ ജാഥ ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണുയർന്നത്.

Anusha PV

Recent Posts

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

44 mins ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

48 mins ago

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശ്ശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…

1 hour ago

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…

1 hour ago