പ്രതീകാത്മക ചിത്രം
ശ്രീനഗർ: രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയ ഒരാളെ ജമ്മു-കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് യൂസഫ് കഠാരിയ (26) എന്നയാളാണ് കുൽഗാം ജില്ലയിൽ നിന്ന് പിടിയിലായത്,.
‘ഓപ്പറേഷൻ മഹാദേവ്’ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ ഫോറൻസിക് പരിശോധനയിൽ നിന്നാണ് കഠാരിയയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ തോക്കുകളിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്ത് പഹൽഗാമിൽ നിന്ന് കണ്ടെത്തിയവയുമായി ഒത്തുനോക്കിയപ്പോൾ ഈ ആയുധങ്ങൾ തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.’ഓപ്പറേഷൻ മഹാദേവിൽ ‘ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരനായി കരുതുന്ന സുലൈമാൻ എന്ന ആസിഫ്, ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരാണ് സൈനിക നടപടിയിൽ കൊല്ലപ്പെട്ടത്. ഇതിൽ ജിബ്രാൻ 2024 ഒക്ടോബറിൽ സോനാമാർഗ് തുരങ്കത്തിൽ നടന്ന ആക്രമണത്തിലും പങ്കാളിയായിരുന്നു.
പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. അറസ്റ്റിലായ കഠാരിയയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…