India

പഹല്‍ഗാം ഭീകരാക്രമണം ! ഉണ്ടായത് വലിയ സുരക്ഷാ വീഴ്ച ! ബൈസരണ്‍ വാലി വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്ന് സർക്കാർ

പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷിയോഗം അവസാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ കക്ഷികള്‍ നിലപാടറിയിച്ചു. സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും ബൈസരണ്‍ വാലി വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തിൽ അറിയിച്ചതായാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, രാജ്യസഭ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയായി രണ്ട് മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.

സാധാരണയായി അമര്‍നാഥ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി ജൂണ്‍ മാസത്തിലാണ് ബൈസരണ്‍ താഴ്‌വര തുറന്നുകൊടുക്കുന്നത്. അതിനാലാണ് സുരക്ഷാവീഴ്ചയുണ്ടായോ എന്ന ചോദ്യം യോഗത്തില്‍ ഉയര്‍ന്നത്. സുരക്ഷാവീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ഭീകരാക്രമണത്തെ എല്ലാ കക്ഷികളും അപലപിച്ചതായും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

8 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

12 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

13 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

14 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

14 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

14 hours ago