പ്രതീകാത്മക ചിത്രം
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേഗത്തിലുള്ള അന്വേഷണത്തിനും ശക്തമായ നടപടിക്കും ഏജൻസികളെയും സർക്കാരിനെയും പ്രശംസിച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളായ ശുഭം ദ്വിവേദിയുടെ ഭാര്യയും പിതാവും രംഗത്തെത്തി.
പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളാണ് ശുഭം ദ്വിവേദി. എൻഐഎയുടെ ഈ നീക്കം തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതായി കുടുംബം പ്രതികരിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ ദ്വിവേദി, അന്വേഷണത്തിന്റെ വേഗതയിൽ സംതൃപ്തി രേഖപ്പെടുത്തി.
“കേസിലെ അന്വേഷണം എത്ര വേഗത്തിലാണ് പുരോഗമിച്ചത് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അധികാരികൾ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഇത് ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ഐശന്യ ദ്വിവേദി പറഞ്ഞു.
കുറ്റപത്രത്തിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ പേരുകൾ ഉൾപ്പെട്ടതിലുള്ള ദുഃഖവും അവർ പങ്കുവെച്ചു. “ഇന്ത്യയിൽ താമസിക്കുന്ന ആളുകൾ തീവ്രവാദികളെ സഹായിച്ചാൽ, രാജ്യത്ത് ഭിന്നിപ്പുണ്ടാകുകയും ഇത്തരം ആക്രമണങ്ങൾ തുടരുകയും ചെയ്യും,” അവർ അഭിപ്രായപ്പെട്ടു.
“ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ ഒന്നാണ് എന്ന് മനസ്സിലാക്കണം. പണത്തിനു വേണ്ടിയുള്ള ആർത്തിയും ബ്രെയിൻ വാഷിംഗുമാണ് ആളുകളെ തീവ്രവാദികളെ സഹായിക്കാൻ പ്രേരിപ്പിക്കുന്നത്. ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതിന് എൻ.ഐ.എ.യോട് ഞാൻ നന്ദിയുള്ളവളാണ്. ഇത്തരത്തിലുള്ള എല്ലാ തീവ്രവാദികൾക്കെതിരെയും ശക്തമായ നടപടി ഉറപ്പാക്കണം. പാകിസ്ഥാനാണ് ഭൂരിഭാഗം ഭീകരാക്രമണങ്ങൾക്കും പിന്നിൽ എന്ന് ആളുകൾ തിരിച്ചറിയണം. അതുകൊണ്ട് പാകിസ്ഥാനെ ബഹിഷ്കരിക്കണം,” അവർ കൂട്ടിച്ചേർത്തു.
ശുഭം ദ്വിവേദിയുടെ പിതാവ് സഞ്ജയ് ദ്വിവേദിയും സമാനമായ വികാരമാണ് പങ്കുവെച്ചത്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“അന്വേഷണങ്ങൾ നടന്നു, ചില തീവ്രവാദികൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ, തീവ്രവാദം ഇനിയും സമൂലമായി ഇല്ലാതായിട്ടില്ല. അടുത്തിടെ ദില്ലിയിലും സമാനമായ സംഭവം ഉണ്ടായി. നിത്യേന ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഞങ്ങളുടെ മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് മുക്തി നേടാൻ ഇതൊന്നും ഞങ്ങളെ സഹായിക്കുന്നില്ല,” സഞ്ജയ് ദ്വിവേദി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…
മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന്…
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…