Kerala

പൈങ്കുനി ഉത്രം മഹോല്‍സവം; മീനമാസപൂജയ്ക്കായി ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കും, കൊടിയേറ്റ് 9 ന്

പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. മീനമാസത്തിലെ പൈങ്കുനി ഉത്രം അയ്യപ്പസ്വാമിയുടെ ജന്മദിവസമാണ്. കൊടിയേറ്റ് മാർച്ച് 9 ന് രാവിലെ 10.30നും തിരുആറാട്ട് മാര്‍ച്ച് 18 ന് ഉച്ചക്ക് പമ്പയില്‍ വച്ചും നടത്തും. മാര്‍ച്ച് 19 ന് രാത്രി ക്ഷേത്ര നട അടയ്ക്കും.

ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. ശേഷം ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും. രാത്രി 7 മണിമുതല്‍ പ്രാസാദ ശുദ്ധിക്രിയകള്‍
നടക്കും. ക്ഷേത്രനട തുറക്കുന്ന അന്നേദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല. മാര്‍ച്ച് 9 മുതല്‍
ക്ഷേത്രതിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനസൗകര്യമൊരുക്കും. ഇതിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും. കൂടാതെ നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. മാര്‍ച്ച് 9 ന് പുലര്‍ച്ചെ 5 മണിക്ക് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും ചടങ്ങുകളും നടക്കും. തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും.

10.30 നും 11.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആണ് തിരുവുല്‍സവ കൊടിയേറ്റ്നടത്തുക. 17ന് പള്ളിവേട്ട ആരംഭിക്കും. മാർച്ച് 18 ന് ഉച്ചക്ക് പമ്പയില്‍ തിരുആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേരുമ്പോള്‍ കൊടിയിറക്ക് ചടങ്ങ് നടക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.

Meera Hari

Recent Posts

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

23 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

29 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

56 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

2 hours ago