ദില്ലി: പാകിസ്ഥാന്‍റെ വ്യോമമേഖലയിൽ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂൺ 15 വരെയാണ് നീട്ടിയത്. പുൽവാമ ആക്രമണത്തിന് പകരമായി ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയപ്പോഴാണ് പാകിസ്ഥാൻ സ്വന്തം വ്യോമമേഖലയിൽ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഫെബ്രുവരി 26 മുതൽ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. ഇന്ത്യ – പാക് സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ് നിരോധനം നീട്ടിയതെന്നാണ് പാക് പക്ഷം.
പാക് നിരോധനത്തെത്തുടർന്ന് മധ്യേഷ്യയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സർവീസുകൾ നടത്തിയിരുന്ന പല വിമാനക്കമ്പനികൾക്കും വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു. എയർ ഇന്ത്യക്കും ഇതിലൂടെ ദിനം പ്രതി 5 മുതൽ 7 കോടി രൂപ വരെ നഷ്ടമുണ്ട്. ഇന്ധനം നിറയ്ക്കാനും സ്റ്റോപ്പോവറിനുമായി പാകിസ്ഥാൻ ഒഴിവാക്കി വേണം ഇനി എയർ ഇന്ത്യക്ക് ഉൾപ്പടെ സഞ്ചരിക്കാൻ.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…