പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
ഇസ്‌ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഒടുവിൽ ഒത്തുതീർപ്പിലാക്കി പാക് സർക്കാർ. സമരക്കാർ ഉന്നയിച്ചിരുന്ന 38 ആവശ്യങ്ങളിൽ ഏതാണ്ട് 21 ഓളം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകരുമായി കരാറിൽ ഒപ്പിട്ടതായി പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു. ‘‘
മൗലികാവകാശ നിഷേധത്തിനെതിരെയാണ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ സെപ്റ്റംബർ 29ന് പ്രതിഷേധം ആരംഭിച്ചത്. പാകിസ്ഥാനിൽ കുടിയേറിയ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകൾ വീണ്ടും ചർച്ച ചെയ്യുക, വിലക്കയറ്റം ലഘൂകരിക്കുന്നതിനായി ഗോതമ്പിന് സബ്‌സിഡി നൽകുക, വൈദ്യുതി നിരക്ക് പ്രാദേശിക ഉത്പാദന നിരക്കുമായി ബന്ധിപ്പിക്കുക എന്നിവയായിരുന്നു അവ്വാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധം ‘ആസാദി’ (സ്വാതന്ത്ര്യം) ആവശ്യങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും പാക് സൈന്യത്തിനുമുണ്ടായിരുന്നു. ഒപ്പം അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പ്രവാസികളും ഈ ആവശ്യങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട് എന്ന വസ്തുതയും ഷെഹ്ബാസ് ഷെരീഫിനെ അസ്വസ്ഥനാക്കി. സമരക്കാരെ നേരിടാൻ ഇസ്ലാമബാദിൽ നിന്ന് പട്ടാളത്തെ പോലും ഷെഹ്ബാസ് ഷെരീഫ് ഇറക്കി. സമരം അവസാനിച്ചപ്പോൾ ഷെഹ്ബാസ് ഷെരീഫും പ്രതിഷേധക്കാരും ഹാപ്പിയായെങ്കിലും പെട്ട് പോയത് പാക് സൈന്യമാണ്.
കാരണം പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് പാക് ആർമിക്ക് കൂടുതൽ നാണക്കേടുണ്ടാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ, പ്രതിഷേധക്കാർ പാക് ആർമി യൂണിഫോമുകളും ഹെൽമറ്റുകളും മറ്റ് വസ്തുക്കളും വെറും 10 രൂപയ്ക്ക് വിൽക്കുന്നത് കാണാം. ആളുകൾ ചിരിച്ചുകൊണ്ട് ‘ എല്ലാം വെറും 10 രൂപയ്ക്ക്’ എന്ന് പറഞ്ഞാണ് വിൽക്കുന്നത്. നേരത്തെ രണ്ട് പാക് സൈനികരെ ആൾക്കൂട്ടം ഇടിച്ച് ഇഞ്ച പരുവമാക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.
വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിൽ, സോഷ്യൽ മീഡിയ ഒരു ശക്തമായ ആയുധമായി മാറിയിരിക്കുന്നു. സൈന്യത്തെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ഭയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മാറി, ഇപ്പോൾ ട്രോളുകളിലൂടെയും മീമുകളിലൂടെയും സൈന്യത്തെ പരസ്യമായി പരിഹസിക്കുന്നത് പതിവായിരിക്കുന്നു. “പോളിഗ്രാഫ് ടെസ്റ്റ് എടുക്കൂ” എന്ന് ആവശ്യപ്പെടുന്ന ബിൽബോർഡുകളും “ഫ്രോഡ് മാർഷൽ” എന്ന് വിളിച്ചുള്ള ട്രോളുകളും ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ പോലും പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ പ്രതിഷേധത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പാകിസ്ഥാനിൽ രാഷ്ട്രീയ അധികാരം, സൈനിക മേധാവികളുടെ വ്യക്തിപരമായ ഇടപെടലുകൾ, രാജ്യത്തിന്റെ സാമ്പത്തികത്തകർച്ച എന്നിവയെല്ലാം ചേർന്ന് സൈന്യത്തിനെതിരായ ജനവികാരം വർദ്ധിപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ പരിഹാസത്തിന്റെ രൂപത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആ പട്ടികയിൽ ഒരു സംഭവം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ്
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…