ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ വിഭജന കാലത്ത് അടച്ചു പൂട്ടിയ 1000 വര്‍ഷം പഴക്കമുള്ള ഷവാല തേജ സിംഗ് ക്ഷേത്രം 72 വര്‍ഷത്തിന് ശേഷം തുറന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പുണ്യസ്ഥലങ്ങള്‍ നോക്കി നടത്താന്‍ നിയോഗിച്ചിട്ടുള്ള ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുത്തത്. മുന്‍പ് നഗരത്തില്‍ ഹിന്ദുക്കള്‍ താമസിച്ചിരുന്നില്ലെന്നും, ആരാധനകളൊന്നും നടക്കാതിരുന്നതിനാലാണ് ക്ഷേത്രം ഇത്രയും കാലം അടച്ചിട്ടതെന്നും’ ഇടിപിബി വക്താവ് അമീര്‍ ഹാഷ്മി പറഞ്ഞു.
1992-ല്‍ ഉണ്ടായ ആക്രമണത്തില്‍ ഷവാല തേജ സിംഗ് ക്ഷേത്രത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അമീര്‍ അഹമ്മദിന്റെ നിര്‍ദേശപ്രകാരം ഇടിപിബി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് അമീര്‍ ഹാഷ്മി വ്യക്തമാക്കി.
വിഭജനത്തിനു ശേഷം ഇതാദ്യമായാണ് ക്ഷേത്രം ആരാധനയ്ക്കായി തുറക്കുന്നത്. രണ്ടായിരത്തോളം ഹിന്ദുക്കള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയം സന്ദര്‍ശിക്കാന്‍ സാധിക്കുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. ഇപ്പോള്‍ തന്നെ ധാരാളം ഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലുമുള്ള ഹിന്ദുക്കളും ക്ഷേത്ര സന്ദര്‍ശനത്തിനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്കും ഈ ക്ഷേത്രം കാണാന്‍ സാഹചര്യമൊരുക്കും’ – ഇടിപിബി ഡെപ്യൂട്ടി ഡയറക്ടര്‍ ഫ്രാസ് അബ്ബാസ് പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…