ഉസ്മാൻ ഖവാജ
സിഡ്നി : ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ടീമിനൊപ്പം ചേരാൻ ഓസീസ് ടീമിലെ പാക്ക് വംശജൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് സാധിച്ചില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ഓസിസ് സംഘങ്ങൾക്കൊപ്പം ചേരാനാകാതെ സിഡ്‌നിയിൽ തുടരുകയാണ് താരം . വിസ ലഭ്യമാകുന്ന മുറയ്ക്ക് താരം ഇന്ത്യയിലേക്ക് എത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.
നാഗ്പുരിൽ ഈ മാസം ഒൻപതിനാണു ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വ്യാഴാഴ്ചയോടെ ഖവാജയ്ക്ക് ഇന്ത്യയിലെത്താനാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ സ്ഥിരതയോടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഖവാജ. 2022ലെ ഏറ്റവും മികച്ച ഓസീസ് ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഖവാജ നേടിയതിനു പിന്നാലെ കഴിഞ്ഞ വർഷത്തെ ഐസിസി ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനും ഖവാജയ്ക്കായി.
2011ൽ ട്വന്റി20 ചാംപ്യൻസ് ലീഗിനായി ഇന്ത്യയിലെത്താനായി അപേക്ഷ നൽകിയപ്പോഴും ഖവാജയ്ക്ക് വിസ ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. പിന്നീട് പ്രത്യേക ഇടപെടലിലൂടെയാണ് താരത്തിന് വീസ ലഭിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…