ഇസ്ലാമബാദ്: പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ ഇന്ത്യാ സന്ദർശനത്തിനോടനുബന്ധിച്ച് 600 ഇന്ത്യൻ മത്സ്യത്തോഴിലാളികളെ മോചിപ്പിക്കാൻ തീരുമാനമെടുത്ത് പാകിസ്ഥാൻ. അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിലെ വിവിധ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന മത്സ്യത്തോഴിലാളികളെയാണ് മോചിപ്പിക്കുക. ആദ്യ ഘട്ടത്തിൽ മെയ് 12 ന് 200 മത്സ്യത്തോഴിലാളികളെയും രണ്ടാം ഘട്ടമായി മെയ് 14 ന് 400 പേരെയും മോചിപ്പിക്കും. ഗോവയിൽ നടക്കുന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 12 വർഷത്തിനുള്ളിൽ ആദ്യമായാണ് ഒരു പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. 2011 ൽ ഹീന റബ്ബാനി ഘർ ആണ് ഇന്ത്യ സന്ദർശിച്ച ഒടുവിലത്തെ പാക് വിദേശകാര്യ മന്ത്രി. 2014 ൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കറും ഭൂട്ടോയും സമ്മേളനത്തിൽ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയല്ല. എസ് സി ഒ യോഗത്തില്‍ ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും ചെറുക്കണമെന്ന് ജയശങ്കര്‍ ആഹ്വാനം ചെയ്തു. ‘തീവ്രവാദത്തിന്റെ വിപത്ത് അനിയന്ത്രിതമായി തുടരുകയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള ഭീകരതയെ ന്യായീകരിക്കാന്‍ കഴിയില്ല. തീവ്രവാദത്തെ ചെറുക്കുക എന്നതാണ് എസ്സി ഒയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ ഒന്ന്’ ജയ്ശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ‘ഭീകര വ്യവസായത്തിന്റെ പ്രചാരകന്‍, ന്യായീകരിക്കുന്നവര്‍, വക്താവ്’ എന്നാണ് ജയ്ശങ്കര്‍ പരാമര്‍ശിച്ചത്. ഇന്ത്യ നയതന്ത്ര പോയിന്റുകള്‍ നേടുകയല്ല, മറിച്ച് രാഷ്ട്രീയമായും നയതന്ത്രപരമായും പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ കാര്യത്തില്‍, ബിലാവലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരു പ്രാധാന്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…