ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് എതിരെ സമ്മർദ്ദനടപടികൾക്ക് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായി പാക്കിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ. ഇന്ത്യയിലേക്ക് പാക്കിസ്ഥാനു മേലുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസ്സപ്പെടുത്താനും ഇമ്രാൻ ആലോചിക്കുന്നതായി ഫവാദ് ഹുസൈൻ ട്വിറ്ററിൽ കുറിച്ചു.
കരമാർഗം പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ബന്ധം തടയുന്നതാണു പരിഗണിക്കുന്നത്. പാക്ക് മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയർന്നു. ഈ തീരുമാനങ്ങളുടെ നിയമപരമായ വശങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. മോദി തുടങ്ങിയത് ഞങ്ങൾ അവസാനിപ്പിക്കും– പാക് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണു പാക്കിസ്ഥാന്‍റെ പുതിയ നീക്കങ്ങൾ.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…