International

ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു !!ഇന്ത്യയെ ഭീഷണിപ്പെടുത്തി പഹൽഗാം സൂത്രധാരൻ സൈഫുള്ള കസൂരി !! ലഷ്കർ ഭീകരന്റെ വിദ്വേഷ പ്രചരണം പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്കറെ തൊയ്ബ നേതാവ് ഇന്ത്യൻ ആക്രമണത്തെ തുടർന്നുണ്ടായ അനന്തരഫലങ്ങൾ സമ്മതിക്കുന്നത്. ഭീകര കേന്ദ്രങ്ങൾ തകർന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമർശങ്ങളും പ്രചരിക്കുന്ന വീഡിയോയിൽ ഭീകരൻ നടത്തുന്നുണ്ട്. കശ്മീർ ദൗത്യത്തിൽ നിന്ന് പാകിസ്ഥാൻ ഒരിക്കലും പിന്നോട്ടില്ലെന്നും ഇന്ത്യ ഭീഷണിയാണെന്നും കസൂരി പ്രസംഗിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പാകിസ്ഥാനിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഈ കൊടുംഭീകരൻ ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. ലഷ്കർ തലവനും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി.

തന്റെ പ്രസംഗത്തിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നെക്കുറിച്ചും കസൂരി പരാമർശിച്ചു. ആറ് മാസം മുൻപ് ഇന്ത്യക്ക് തങ്ങൾ വലിയ പാഠം പഠിപ്പിച്ചു എന്നും, തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യക്ക് ഇല്ലാതായെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ മെയ് 7-ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (PoK) ഒൻപതോളം ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ നാല് ദിവസത്തെ കടുത്ത സൈനിക ഏറ്റുമുട്ടലിന് ഒടുവിൽ പാകിസ്ഥാൻ വെടിനിർത്തലിനായി ഇന്ത്യയെ സമീപിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

മുൻപ് സിന്ധു നദിയിലെ ജലം ഇന്ത്യ തടയുന്നു എന്ന് ആരോപിച്ച് ‘വാട്ടർ ടെററിസം’ എന്ന പ്രയോഗവും കസൂരി നടത്തിയിരുന്നു. പാകിസ്ഥാനിലെ പ്രളയത്തിന് കാരണം ഇന്ത്യ മനപ്പൂർവ്വം വെള്ളം തുറന്നുവിടുന്നതാണെന്നും ഇയാൾ ആരോപിച്ചിരുന്നു. പഹൽഗാം ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് ആദ്യം പറഞ്ഞിരുന്ന ഇയാൾ ഇപ്പോൾ പരസ്യമായി ഇന്ത്യക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുന്നത് അതിർത്തിയിൽ ജാഗ്രത വർദ്ധിപ്പിക്കാൻ ഇന്ത്യൻ സുരക്ഷാ ഏജൻസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത്തരം ഭീകരർ ഇപ്പോഴും പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്ന് ഈ വീഡിയോ ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

Anandhu Ajitha

Recent Posts

മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രമോ തന്ത്രി ?

ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…

60 minutes ago

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

3 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

3 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

3 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

3 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

3 hours ago