Featured

അണിയറയിൽ ഒരുങ്ങുന്നത് ബിഷപ്പിനെതിരെയും പോലീസിനെതിരെയും ജിഹാദികളുടെ ഞെട്ടിക്കുന്ന കുടിലതന്ത്രം..!!

പാല ബിഷപ്പിന്റെ പ്രസ്താവന വിവാദമായതാണല്ലോ ഇപ്പോൾ മീഡിയകളിലെ മുഴുവൻ ചർച്ചാവിഷയം. ജിഹാദികൾ മുഴുവൻ ബിഷപ്പിനെതിരെ തിരിയുന്നതും സമരം ചെയ്യുന്നതും ഒക്കെയാണ് ഇപ്പോൾ കേരള സമൂഹത്തിൽ കാണാൻ കഴിയുന്നത്. ആ ജിഹാദികളുടെ ഒപ്പമാണ് ഇവിടെയുള്ള ഇടതുവലതു മുന്നണികൾ.

അവർ പാലബിഷപ്പിനെ വരെ സംഘിയാക്കി മുദ്രകുത്തുകയാണ് ഇപ്പോൽ ചെയ്യുന്നത്. അത് പിന്നെ പണ്ടേ അങ്ങനെയാണല്ലോ. ഇസ്ലാം ഭീകരവാദത്തിനെതിരെ ആരു സംസാരിച്ചാലും അവരെയങ്ങ് സംഘിയാക്കി മാറ്റും. ഇതിനിടയിൽ കൂടി ജിഹാദികൾ മറ്റൊരു തന്ത്രം നടപ്പിലാക്കുന്നുണ്ട്‌.
ഈയൊരു പോസ്റ്റർ നിങ്ങൾ നോക്കൂ.
പോലീസിലെ
RSS വത്കരണം അപകടകരമാണെന്നും നടപടിയെടുക്കണമെന്നും പോപ്പുലർ ഫ്രണ്ട്!!

ഇത് വളരെ നിസ്സാരമായ ഒരു കാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ഈ ആരോപണത്തിന് പിന്നിൽ എന്താണ് അടിസ്ഥാനം എന്ന് നിങ്ങൾക്ക് ആർക്കെങ്കിലും അറിയുമോ?

കഴിഞ്ഞ ആഴ്ചകളിൽ മറ്റൊരു വാർത്ത ഉണ്ടായിരുന്നു. കേരള പോലീസില്‍ ‘ആർഎസ്എസ് ഗ്യാങ് ഉണ്ട് എന്ന ആനിരാജയുടെ പ്രസ്താവനയാണത്.

അതായത് ബിജെപി ഇന്നേവരെ ഭരിക്കാത്ത സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന അപകടകരമായ പ്രസ്താവന ജിഹാദികൾ എങ്ങനെയാണ് മുതലാക്കുന്നത്.

നല്ല പോലെ കൂട്ടിയും കുറച്ചും ചിന്തിച്ചാൽ അവരുടെ ലക്ഷ്യം ഈ നാട്ടിലെ പോലീസ് സംവിധാനത്തിനെ പ്രതിരോധത്തിലാക്കി കടന്നാക്രമിക്കുക എന്നതാണ് എന്ന് മനസിലാവും.. ആനി രാജയുടെ നാവ് തീവ്രവാദികൾ വിലക്കെടുത്തിരിക്കുന്നു എന്ന് വേണം നമ്മൾ മനസിലാകാൻ…

ഇനി തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ പാല ബിഷപ്പിനെതിരായ അതിക്രമങ്ങളുടെ പേരിൽ കേരളത്തിൽ പോലീസ് നടപടികൾ ഉണ്ടാവുമ്പോൾ പോലീസിനെ കടന്നാക്രമിക്കാനുള്ള പദ്ധതിക്ക് ഒരുമുഴം മുന്നേ എറിഞ്ഞതാണ് ഇന്ന് ഈ കാണുന്ന സംഘപരിവാർ ചാപ്പ..!

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ തീവ്രവാദബന്ധ കേസുകൾ വരുമ്പോൾ സംഘപരിവാർ പോലീസ് എന്നൊരു മുദ്രാവാക്യം ഇവിടെ ഉയർന്നു കേൾക്കും.അവരത് ഉയർത്തിവിടും…

ഇരവാദമാണ് അവരുടെ എന്നുമുള്ള രാഷ്ട്രീയം..
അതിന് മൂർച്ഛയേറാൻ ഒരുഭാഗത്ത് സംഘപരിവാർ ആണെന്ന് ബോധപൂർവ്വം ഒരു പൊതുബോധം പതിയെ അവർ സൃഷ്ടിച്ചെടുക്കും…

കഴിഞ്ഞ 6 വർഷമായി പിണറായി വിജയൻ ഭരിക്കുന്ന പോലീസ് വകുപ്പ് സംഘപരിവാർ നിയന്ത്രണത്തിൽ ആണെന്ന് പറഞ്ഞാൽ ഒരാൾപോലും വിശ്വസിക്കില്ല എന്നവർക്കുമറിയാം, എങ്കിലും അവർ ഈ ചാപ്പ കുത്തുന്നതിനു പിന്നിലെ അജണ്ട കൃത്യമാണ്… അത് ഇന്നത്തേക്ക് വേണ്ടിയല്ല. അവർ ഇന്ന് വിത്ത് പാകിയിട്ടേ ഉള്ളു.. ഇത് ഭാവിലേക്കുള്ള ചവിട്ട് പടി മാത്രമാണവർക്ക്..

ഇനി ഭാവിയിൽ പോലീസ് നടപടികൾ ഉണ്ടാവുമ്പോൾ സംഘപരിവാർ അജണ്ടയാണ് എന്ന പേരിൽ അവർ തെരുവിലിറങ്ങും… പ്രതിരോധിക്കും.. പോലീസിനെ ആക്രമിക്കും!

ഈ നാട്ടിൽ കുറെ കാലങ്ങളായി നടന്നു വരുന്നതും ഇത് തന്നെയാണ്….

സിപിഎം അനുഭാവി ആയിരുന്ന ജിജി നിക്സൺ കഴിഞ്ഞ കുറെ കാലമായി IS തീവ്രവാദ പോസ്റ്റുകൾ എഴുതിയതിന്റെ പേരിൽ സംഘി ആണെന്ന് ചാപ്പകുത്തി അവർക്ക് നേരെ വധഭീഷണി ഉയർത്തിയിരുന്നു.

മത തീവ്രവാദം പച്ചക്ക് വിളിച്ച് പറയുന്ന സെബാസ്റ്റ്യൻ പുന്നയ്ക്കലിനെ ചാണകം എന്ന് അവർ മുദ്രകുത്തുന്നു‌.

ജബ്ബാർ മാഷും ആരിഫും വരെയും സംഘി ചാരന്മാർ ആണെന്ന് ചാപ്പ കുത്തുന്നു.

രവിചന്ദ്രൻ മാഷ് വരെ സംഘിയാണ് എന്ന് മുദ്രകുത്തിയപ്പോൾ സ്വതന്ത്ര്യ ചിന്തകർ ആരെങ്കിലും അതിനെതിരെ പ്രതിരോധിക്കുകയുണ്ടായോ?

എന്തിനേറെ എന്നും ജിഹാദികളുടെ കാലുനക്കി കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭക്തയായിരുന്ന സുനിതാദേവദാസിനെ വരെ ഒരിക്കൽ അവർ അറിയാതെ ഒരു സത്യം വിളിച്ച് പറഞ്ഞപ്പോൾ അവരെ സംഘിണിയാക്കിയത് നമ്മൾ കണ്ടതാണ്.

വളരെ മുൻപേ തന്നെ വ്യക്തമായ നിലപാട് എടുക്കുന്ന ഹിന്ദുക്കളെ അവർ സംഘി ചാപ്പ കുത്തി‌.. പിന്നെ ക്രിസ്ത്യൻ പേരുകൾ കൂടി വന്നതോടെ അവരെയും ക്രിസംഘി ആക്കി.. ജബ്ബാർ മാഷും ആരിഫും ചാരന്മാരായി..

അവർക്ക് എതിരെ ശബ്‌ദിക്കുന്നവരെ സംഘി എന്നൊരു മുദ്രകുത്തി ആക്രമിക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല…

സത്യം വിളിച്ച് പറയുന്നവരെ സംഘി എന്നൊരു മുദ്രകുത്തി സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിക്കുന്ന രീതി ഇവർ വിജയകരമായി പരീക്ഷിച്ച് വിജയിച്ച ഒരു Strategy ആണ്…..

പക്ഷെ നമ്മൾ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല… ഉത്തരേന്ത്യയിൽ പശുവിൻ്റെ പേരിൽ ഏതെങ്കിലും വിഡിയോ കിട്ടുമോ എന്ന് തിരയുന്ന തിരക്കിലാണ് ഇവിടെയുള്ള പ്രബുദ്ധർ…

ഒരു കാര്യം ഉറപ്പിച്ച് പറയാൻ സാധിക്കും.

അവരുടെ അടുത്ത ലക്ഷ്യം ഈ നാട്ടിലെ നിയമസംവിധാനവും പോലീസുമാണ്… പോലീസിൻ്റെ മൊറാലിറ്റി തകർക്കുക എന്നതുമാണ്…

അവർ സംഘി എന്നുദ്ദേശിക്കുന്നത് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരെയാണ് പറയുന്നവരെയാണ്‌.

അതിൽ ഞാനും നിങ്ങളും ഉൾപെടും…

കണ്ടറിഞ്ഞ് പ്രതിരോധിച്ചില്ല എങ്കിൽ, സത്യം വിളിച്ച് പറഞ്ഞാൽ സംഘി ആക്കി കളയും എന്ന ഭയം ഉപേക്ഷിച്ച് സത്യം വിളിച്ച് പറയാൻ തയ്യാറായില്ല എങ്കിൽ, പറഞ്ഞാൽ മതേതരപട്ടം നഷ്ടപ്പെട്ട് പോവും എന്ന് ഭയന്ന് പറയാൻ തയ്യാറായില്ല എങ്കിൽ ഈ നാട്ടിൽ കേരൾ മാങ്കേ ആസാദി എന്ന മുദ്രാവാക്യം ഇനിയും ഉയർന്നു കേൾക്കും… അന്ന് കേട്ടത് പോലെ ഡൽഹിയിൽ അല്ല.. ഇങ്ങു കേരളത്തിൽ നിന്ന് തന്നെ.. അതും പതിയെ അല്ല.. വളരെ ഉച്ചത്തിൽ തന്നെ.

അത്തരമൊരു അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് കേരളത്തിന്റെ പോക്ക്. അത് ബിഷപ്പിന്റെ പ്രസ്താവന പുറത്തുവന്നതോടു കൂടി വെളിവാക്കപ്പെട്ടു കഴിഞ്ഞു. ജിഹാദികൾ പരസ്യമായി തെരുവിലിറങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇനിയുള്ള അക്രമങ്ങൾ നടത്താൻ അവർക്ക് ഈ സംഘി ചാപ്പ കുത്തൽ ഒരു ആയുധമായി ആവശ്യമുണ്ട്. അതുകൊണ്ടാണ് ബിഷപ്പിനെ വരെ കേരളാപോലീസിനെ വരെ ഒരു മടിയുമില്ലാതെ അവർ സംഘിയാക്കി മാറ്റുന്നത്.

Anandhu Ajitha

Recent Posts

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

10 hours ago

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…

10 hours ago

ശബരിമല സ്വർണക്കൊള്ള ! എൻ. വിജയകുമാർ 14 ദിവസം റിമാൻഡിൽ; ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ

ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…

11 hours ago

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…

12 hours ago

മരണകാരണം കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകം! മാതാവിന്റെ ആൺ സുഹൃത്ത് തൻബീർ ആലമിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…

14 hours ago

കൊറിയൻ ഉപദ്വീപിനെ ഞെട്ടിച്ച് ഉത്തരകൊറിയ !തന്ത്രപ്രധാന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചു ; സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ

പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…

15 hours ago